ഹൈറാര്‍ക്കി ഓഫ് നീഡ്സ് അബ്രഹാം മാസ്ലോ
മോട്ടിവേഷന്‍ തിയറിയിലെ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സിദ്ധാന്തങ്ങളില്‍ ഒന്നാണ് അബ്രഹാം മാസ്ലോന്റെ ഹൈറാര്‍ക്കി ഓഫ് നീഡ്സ്(ഒശലൃമൃരവ്യ ീള ചലലറെ) അഥവ ആന്തരോദ്ദേശ്യങ്ങളുടെ ശ്രേണി അല്ലങ്കില്‍ സ്വഭാവിക പ്രചോദനങ്ങള്‍. ഒന്നിനോട് ഒന്ന്ചേര്ന്നു നില്ക്കുന്നതും മനുഷ്യന്റെ നിലനില്പിനുള്ളതുമായ വിവിധ ആവശ്യങ്ങളെ കുറിച്ചാണ് ഹൈറാര്‍ക്കി ഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ അഞ്ചുതരം ആവശ്യങ്ങളെ പ്രത്യക്ഷമായി എടുത്തുകാണിക്കുന്നു.
ഒരു പിരമിഡിന്നുളളില് (ശിലാകോണ്) അഞ്ചുവ്യത്യസ്ഥ(ഫൈവ് ഫാക്ടര്‍ മോഡല്‍) തലങ്ങളിലൂടെയാണ് മാസ്ലോ തന്റെ തിയറി വര്‍ണ്ണിക്കുന്നത്.
യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ടിതമായാണ് മാസ്ലോ വസ്തുതകള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചത്. അദേഹത്തിന് മുമ്പുള്ള ഭൂരിഭാഗം സൈക്കോളജിസ്റ്റുമാര്‍ മനോരോഗങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്കി വിശകലനം നടത്തിയിരുന്നപ്പോള്‍, മനുഷ്യന് ജീവിക്കാന്‍ അടിസ്ഥാനപരമായി ആവിശ്യമുള്ള ഘടകങ്ങള്‍ എന്തൊക്കയാണന്നാണ് മാസ്ലോ കണ്ടെത്താന്‍ ശ്രമിച്ചത്. അദ്ദേഹം കണ്ടെത്തിയ ജീവിതാവശ്യങ്ങള്‍ എല്ലാവരിലും ഒരുപോലെ ആവിശ്യമുള്ളതായി മനസ്സിലാക്കുകയും, പ്രാഥമികമായ ആവശ്യങ്ങള്‍ സഫലീകരിച്ച് ഒടുവില്‍ സെല്‍ഫ് ആക്ച്വലൈയ്സേഷന് എന്നവസ്ഥയില്‍ എത്തിചേരുന്നുവെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്ന് പരമമായ മാനസികാരോഗ്യത്തിന് (പോസിറ്റീവ് മെന്റല്‍ ഹെല്‍ത്ത്) എന്തെല്ലാം വസ്തുതകള്‍ വേണമെന്നുള്ള ഒരു ഘടന- ഹൈറാര്‍ക്കി ഓഫ് നീഡ്സ് സിദ്ധാന്തം രുപീകരിച്ചു. ഈ അവസരത്തില്‍ ഹ്യൂമനിസ്റ്റിക്ക് സൈക്കോളജി വിവിധ ചികിത്സ സമ്പ്രദായങ്ങള്‍ക്കും തെറാപ്പികള്‍ക്കും രൂപം നല്‍കിയിരുന്നു. അവ മനുഷ്യന്റെ വളര്‍ച്ചക്കും സൗഖ്യത്തിനും വേണ്ടി ആന്തരീകമായി ലഭിച്ചിട്ടുള്ള ശക്തിയുടെ ഉറവിടങ്ങള്‍ എന്തെല്ലാമാണെന്ന് ജനങ്ങളേ ബോധവന്മാരാക്കിയും, അതിലൂടെ ജീവിതത്തെ വീക്ഷിക്കുവാനും, ദൈനംദിന ജീവിതത്തില്‍ തടസ്സങ്ങളായി ഭവിക്കുന്നത് എന്തെന്ന് തിരിച്ചറിഞ്ഞ് മറികടക്കാനായി പ്രയോഗിക്കുവാനും തുടങ്ങി.. ആ കൂട്ടത്തില്‍ ഏറ്റവും പ്രശ്സ്തിയാര്ജിച്ചത് കാള്‍ റോജേഴ്സ് വികസിപ്പിച്ച ക്ലയ്ന്റ് കേന്ദ്രീക്യത തെറാപ്പിയാണ്.
ഹൈറാര്‍ക്കി ഘടനയില്‍-പിരിമിഡില് വിശദീകരിക്കുന്ന അഞ്ചുപ്രത്യേക ആവശ്യകതകളും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഹൈറാര്‍ക്കി ഘടനയിലെ താഴേ തട്ടിലുള്ള ആവിശ്യങ്ങള്‍ സഫലീക്യതമായിട്ടാണ് മുകള്‍ തട്ടിലുള്ള ഓരോ ആവിശ്യങ്ങളുടെ സഫലീകരണത്തിലേക്ക് നീങ്ങുന്നത്. എന്തെന്നാല്‍ ആവിശ്യം നിര്‍വഹിക്കപ്പെടേണ്ടത് താഴത്തുനിന്ന് മേലോട്ടാണ് എന്ന് മാസ്ലോ വ്യക്തമാക്കുന്നു. ഇങ്ങനെ അഞ്ചുതരം ആവിശ്യങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി വിലയിരുത്തുന്നു. മുഖ്യ ആവശ്യങ്ങളില്‍:- ഒന്നാം തലത്തില്‍ ഫിസിയോളജിക്കല്‍ നീഡ്സ് (ജവ്യശെീഹീഴശരമഹ ിലലറെ) നിലകൊള്ളുന്നു. അതില്‍ ഭക്ഷണം, വെള്ളം, വായു, ഉറക്കം, പാര്‍പ്പിടം, ലൈംഗീകത, വിശ്രമം വസ്ത്രം എന്നിവ ആവിശ്യങ്ങളാണ്. രണ്ടാം തലത്തില്‍ സുരക്ഷിതത്ത്വമാണ് മുഖ്യാവശ്യമായി കാണുവാന്‍ കഴിയുക. ഈ തലം സേഫ്റ്റി നീഡ്സ് (ടമളല്യേ ിലലറെ) എന്നറിയപ്പെടുന്നു. ഹൈറാര്ക്കിയിലെ താഴത്തെ ഒന്ന് രണ്ട് എന്നീ തലങ്ങളിലെ ആവിശ്യങ്ങള്‍ പ്രാഥമിക/അടിസ്ഥാനപരമായ ആവിശ്യങ്ങള്‍ അഥവ ബേസിക് നീഡ്സ്(ആമശെര ിലലറെ) എന്ന വിഭാഗത്തില്‍ പ്പെടുത്തിയിരിക്കുന്നു. മൂന്നാമത്തെ തലത്തില്‍ ഒരു മനുഷ്യനോട്കൂടി വൈകാരികമായി/മാനസികമായി ചേര്‍ന്നുനില്‍ക്കുന്ന ജംഗമസ്വത്തുക്കളും വസ്തുവഹകളോടുള്ള ആവിശ്യകതയാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിലോഗ്ങിനസ് എന്റ് ലൗവ് നീഡ്സ് (ആലഹീിഴശിലൈ മിറ ഘീ്ല ിലലറെ) എന്നിത് അറിയപ്പെടുന്നു. നാലാം തലത്തില്‍ ജീവിത വിജയം, കാര്യനിര്‍വ്വഹണം, നൈപുണ്യം, അഭിമാനം, നേട്ടങ്ങള്‍ എന്നിവയാണ് ആവിശ്യങ്ങളായി കാണുവാന്‍ കഴിയുക. ഇവ എസ്റ്റീം നീഡ്സ്(ഋലെേലാ ിലലറെ) എന്നറിയപ്പെടുന്നു. മൂന്നും നാലും തലങ്ങളിലെ ആവിശ്യങ്ങള്‍ മാനസിക ആവിശ്യങ്ങളുടെ (ു്യെരവീഹീഴശരമഹ ിലലറെ) ഗണത്തില്‍ ഉള്‍പ്പെടുത്തുന്നു. അഞ്ചാമത്തെ തലത്തെ സെല്‍ഫ് ആക്ച്വലൈയ്സേഷന് (ടലഹളമരൗമേഹശ്വമശേീി) എന്നും അറിയപ്പെടുന്നു. ഈ ഘട്ടത്തില്‍ ഒരാളുടെ പാരമാര്‍ത്ഥികമായി എന്തെല്ലാം സാക്ഷാത്കരിക്കപ്പെട്ടു എന്നതാണ് ചിന്താവിഷയം. ഇവിടെ വ്യക്തിക്ക് ആത്മീയവും, സര്‍ഗാത്മകവും, സാമൂഹികവും, നൈപുണ്യപരമായും എന്തെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നും, പ്രപഞ്ചത്തിനും ജീവജാലങ്ങള്‍ക്കും മനുഷ്യരാശിക്കും വേണ്ടി എന്തൊക്കെ ചെയ്യുവാന്‍ കഴിഞ്ഞു എന്നൊക്കയുള്ള വിലയിരുത്തുലുകളുടെ ആവിശ്യങ്ങളാണ് പ്രബലം. സെല്‍ഫ് ഫുള്‍ഫില്‍മെന്റ് നീഡ്സ്(ലെഹളളൗഹളശഹഹാലിേ ിലലറെ) എന്ന വിഭാഗത്തിലാണ് ആക്ച്വലൈയ്സേഷന് നീഡ്സ് പ്രവര്‍ത്തിക്കുന്നത്.
ഹൈറാര്‍ക്കി ഘടനയിലെ അഞ്ചു തട്ടില്‍ വ്യക്തമാക്കുന്ന എല്ലാ ആവിശ്യങ്ങളും പരസ്പരം പൂരകങ്ങളാണ്. ഒന്മ്പോലും ഒഴിവാക്കാന്‍ സാധ്യമല്ല. ഈ പറഞ്ഞ ഫൈവ് സ്റ്റേജ് മോഡല്‍ രണ്ട് വിഭാഗങ്ങളാക്കി-ആദ്യത്തെ നാല് തട്ടിലെ ആവിശ്യങ്ങളെ ഡീ നീഡ്സ്(ഉിലലറെ/റലളശരശലിര്യ ിലലറെ)എന്നും, ഏറ്റവും മുകള്‍ തലത്തിലെ ആവിശ്യങ്ങളെ ബീ-നീഡ്സ്(ആആലശിഴ ിലലറെ/്മഹൗലെ ളമരീൃേെ ീള ലെഹള മരൗമേഹശ്വമശേീി) എന്നും വിശകലനം ചെയ്തു പഠിക്കുന്നു. എന്തെന്നാല്‍ ബീ-നീഡ്സ് സ്വയം പാരമാര്‍ത്ഥിക മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ വ്യക്തികളുടെ സവിശേഷതകളാണ്. ഇത് ഡീ-നീഡ്സില്‍ നിന്നും തികച്ചും വിഭിന്നമായ പ്രത്യേകതകളാണ്. മനുഷ്യ ജീവിതത്തിന് അത്യന്തപേക്ഷിതമായ ആവിശ്യങ്ങളാണ് ഡെഫിഷന്‍സി നീഡില്‍ ഉള്ളത്. അവക്കുള്ളില്‍ കുറവുകള്‍ സംഭവിക്കുമ്പോള്‍ തന്റെ ആവിശ്യങ്ങള്‍ സഫലീകരിച്ചെടുക്കാനുള്ള സ്വയം പ്രചോദനവും പ്രേരണയും സ്വാഭാവികമായും മനുഷ്യരില്‍ ഉണ്ടാകുന്നു. ഈ ആവിശ്യങ്ങളേ നിരാകരിക്കുകയോ-തടയുകയോ ചെയ്താല്‍ അതിനേക്കാള്‍ ശക്തമായവിധം സഫലമാക്കി കൂടെനിര്‍ത്തുവാനുള്ള പ്രചോദനം (ത്വര) ശക്തവും സുദീര്ഘവുമാ യിരിക്കും. വ്യക്തിയെ പിന്തുടരുകയും ചെയ്യും.
പ്രസ്തുത പ്രവര്‍ത്തനം വ്യക്തിയുടെ അബോധതലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എളുപ്പം തിരിച്ചറിയാന്‍ സാധിക്കില്ല. ഉദാഹരണമായി പറഞ്ഞാല്‍: ഒരാള്‍ എതുമാത്രം ഭക്ഷണമില്ലാതെ നീങ്ങുന്നുവോ/ഭക്ഷണത്തെ തിരസ്ക്കരിക്കുന്നുവോ അതിനേക്കാള്‍ ശക്തമായ വിശപ്പുള്ളവനായി തീര്‍ന്നുകൊണ്ടിരിക്കും. ഭക്ഷണത്തിന് പകരം വെള്ളം, വായൂ, സ്നേഹം, പ്രണയം, ആദരവ്, ലൈംഗീകത അംഗീകാരം, വസ്ത്രം, അധികാരം എന്തു വേണമെങ്കിലും സ്ഥാനം പിടിക്കാം
മാസ്ലോയുടെ തിയറി(1943) പ്രചരിക്കുന്നതിന്റെ ആദ്യകാലയളവില്‍ ഹൈറാര്‍ക്കി ഘടനയിലെ ഉയര്‍ന്ന തലത്തിലുള്ള വളര്‍ച്ച ആവിശ്യങ്ങള്‍ നിറവേറ്റുന്നതിനു മുമ്പ് ലോവര്‍ ലവല്‍ വളര്‍ച്ചാ ആവശ്യങ്ങള്‍ മനുഷ്യന് ത്യപ്തിപ്പെടുത്തേണ്ട ആവിശ്യകതയെ കുറിച്ച് മാസ്ലോ രേഖപ്പെടുത്തിയിരുന്നുവെങ്കിലും ആവിശ്യങ്ങള്‍ മുഴുവനോ അല്ലങ്കില്‍ ഒറ്റക്കായോ, ഒന്നുമില്ലാതെയോ ത്യപ്തിയടയുക എന്നത് ഒരു പ്രതിഭാസമല്ലന്ന് പിന്നീട് വ്യക്തമാക്കുകയുണ്ടായി. ആവിശ്യങ്ങള്‍ എന്തായാളും 100% ത്യപ്തിയടഞ്ഞിരിക്കണം എന്നതും ഒരു വസ്തുതയാണെനും മാസ്ലോ രേഖപ്പെടുത്തിയിരിക്കുന്നു.
ഡി-നീഡ്സ് കുടുതലോ കുറഞ്ഞ അളവിലോ മിതമായോ ത്യപ്തിയടയുന്ന പക്ഷം അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്കുള്ള പ്രചോദനം/ഉത്തേജനം വ്യക്തിയില്‍ നിന്ന് അകന്നു പോവുകയും സ്വാഭാവികമായും അതുവരെ നടക്കാതിരുന്ന മറ്റ് ആവിശ്യങ്ങളെ കേന്ദ്രീകരിച്ച് അവ നിര്വഹിച്ചെടുക്കുന്നതിനുള്ള പ്രചോദനം ഉണ്ടാകുകയും ചെയ്യുന്നു. അതോടൊപ്പം സഫലമാക്കാന്‍ ബാക്കിയുള്ള ആവിശ്യങ്ങള്‍ ഒരു നിശബ്ദ ആവിശ്യമായി മനസ്സില്‍ അവശേഷിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും വളര്‍ച്ചാ ആവിശ്യങ്ങള്‍ മുഴുവന്‍ നിര്വഹിച്ചെടുക്കുന്നതുവരെ കൂടുതല്‍ ശക്തിയാര്ജ്ജിച്ചുകൊണ്ടിരിക്കും.
വളര്‍ച്ചയുടെ ആവിശ്യങ്ങള്‍ പ്രക്യതി സഹജമാണ് ഇത് ഒന്നില്‍നിന്നും പൊട്ടിമുളയ്ക്കുന്നതല്ല മറിച്ച് മനുഷ്യന് ഒരു വ്യക്തിയായി സ്വയം വളരാനുള്ള ഇച്ഛയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇത് ലോകപ്രതിഭാസമാണ്. ഏത് ഘട്ടത്തിലാണോ വ്യക്തി തന്റെ വളര്‍ച്ചയിലെ ആവിശ്യങ്ങള്‍ മുഴുവന്‍ മിതമായ തോതിലെങ്കിലും ത്യപ്തിയടയുന്നുവോ അന്നേരം അയാള്‍ ഏറ്റവും ഉയര്‍ന്ന തലമായ ڇസെല്‍ഫ് ആക്ച്വലൈയ്സേഷന്ڈ അഥവ ڇസ്വയം പാരമാര്‍ത്ഥികമായڈ അവസ്ഥയിലെക്ക് എത്തിചേരുന്നുവെന്ന് മാസ്ലോ അവകശപ്പെടുന്നു.
എല്ലാ മനുഷ്യര്‍ക്കും ഹൈറാര്‍ക്കി ഘടനയിലെ ഏറ്റവും ഉര്ന്നതലമായ സെല്‍ഫ് ആക്ച്വലൈസേഷനില് എത്തുവാനുള്ള പ്രാപ്തിയും അഭിലാഷവും ഉണ്ടായിരിക്കും. ഈ ആഗ്രഹവും ഇച്ഛാശേഷിയും ഇല്ലാത്തവര്‍ മനോരോഗികളോ മറ്റു എന്തുങ്കിലുമാണോ എന്നുസംശയിക്കുന്നതില് തെറ്റില്ല. എന്നാല്‍ ഇത്തരം ജന്മനാ ഉള്ള സര്ഗ്ഗശേഷികള് നിര്വഹിച്ചെടുക്കുന്നതില് വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് വ്യക്തി ജീവിച്ചുവരുന്ന സാമൂഹിക സദാചാര നീതിന്യായ വ്യവസ്ഥകളും രീതികളുമാണ്. നിര്‍ഭാഗ്യവശാല്‍ ഇവയുടെ സ്വാധീനം മൂലം പലപ്പോഴും താഴെ തട്ടിലുള്ള അടിസ്ഥാന വളര്‍ച്ച അവിശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തവിധം തോല്‍വികള്‍ സംഭവിച്ച് സ്വയം പാരമാര്‍ത്ഥിക പ്രയാണഗതിയുടെ വികസനത്തെ നശിപ്പിക്കുന്നു.
നിത്യജീവിതത്തിലെ പലസംഭവങ്ങള്‍- തിക്താനുഭവങ്ങള്‍, ഒറ്റപെടല്‍, വിവാഹമോചനം, അപകടം, മരണം, വേര്‍പാട്, പ്രണയനിരാശ, കുറഞ്ഞ ലൈംഗീകാസ്വാദനം, ജോലിനഷ്ടപ്പെടുക, അഭിമാനക്ഷതം എന്നീ സാഹചര്യങ്ങളെല്ലാം വ്യക്തിയുടെ സെല്‍ഫ് ആക്ച്വലൈയ്സേഷന് എന്ന പ്രയാണത്തിന്റെ ശ്രേണിയില്‍ ഏറ്റകുറച്ചിലുകളും കഷ്ടനഷ്ടങ്ങളും ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും ഹൈറാര്ക്കിയൂടെ ഒരു ഏകദിശാസൂചന രീതിയിലൂടെ മാത്രം ഘട്ടംഘട്ടമായി മുകള്‍ തട്ടിലേക്ക് പോകാതെ പ്രയാണഗതിയിലെ വെത്യസ്ഥമായ തലങ്ങളില്‍നിന്നും വിവിധ ആവിശ്യങ്ങള്‍ കഴിയുന്നടത്തോളം പലയിടത്തു നിന്നുമായി നിര്വഹിച്ചെടുത്ത് മുന്നോട്ട് പോകുന്നു.
ഫൈവ് സ്റ്റേജ് മോഡല്‍:
വളര്‍ച്ച ആവിശ്യങ്ങള്‍ സഫലീക്യതമാക്കുവാനുള്ള പ്രചോദനം എല്ലാവരും പ്രകടിപ്പിക്കുന്നുവെങ്കിലും ഒരുപോലെ ആയിരിക്കണമെന്നില്ല. ചിലര്‍ ഒരു വിഭാഗം അടിസ്ഥാന ആവിശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമ്പോള്‍ മറ്റുചിലര്‍ അവക്ക് തീരെ പ്രാധാന്യം കല്പിക്കാത്തവരായിരിക്കും(മാസ്ലോ 1943-54). മനുഷ്യന്റെ അത്യന്തം അടിസ്ഥാനപരമായ ആവിശ്യമെന്നത് ഭൗതീകവും ശാരീരികവും പ്രത്യക്ഷവുമായ അതിജീവനമാണ്. ഈ നിലനില്‍പ്പ് തന്നെയാണ് ഒരുവ്യക്തിയിലെ പെരുമാറ്റങ്ങള്‍ക്ക് കാരണമായ പ്രചോദനം സ്യഷ്ടിക്കുന്നതും. ഓരോ തലത്തിലെ ആവിശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ അവന്റെ/അവളുടെ പ്രചോദനം, പെരുമാറ്റം, ശ്രദ്ധ അടുത്ത തലത്തെ കേന്ദ്രീകരിച്ച് നീങ്ങികൊണ്ടിരിക്കും. ഓരോ തലങ്ങളിലേയും ആവിശ്യങ്ങള്‍ നിര്വഹിക്കപ്പെടുവാനുള്ള പ്രചോദനം ഉണ്ടാകുന്നത് പ്രക്യതിയുടെ സഹജമായ ഒരു വിക്യതിയെന്നു പറയാം.
1. ഫിസിയോളജിക്കല്‍-ഭൗതീകമായ ആവിശ്യങ്ങള്‍:-(ുവ്യശെീഹീഴശരമഹ ിലലറെ) ഇവ മനുഷ്യജീവിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ജൈവ ആവിശ്യങ്ങളാണ്, ഉദാ: വായു, ഭക്ഷണം, പാനീയങ്ങള്‍, വസ്ത്രം, പാര്‍പ്പിടം, ഉറക്കം, ലൈംഗീകത എന്നിവ. വാസ്തവത്തില്‍ ഈ പറഞ്ഞ ജൈവ ആവിശ്യങ്ങള്‍ സംത്യപ്തമാകാത്ത പക്ഷം മനുഷ്യശരീരത്തിന് ഉചിതമായ രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ല. അടിസ്ഥാനപരമായ ഈ ആവിശ്യങ്ങള്‍ നിറവേറ്റുന്നതുവരെ ഏറ്റവും പ്രധാനപ്പെട്ടതായി നിലകൊള്ളുകയും മറ്റുതലത്തിലെ ആവിശ്യങ്ങള്‍ ഒന്നുംതന്നെ പ്രധാന്യമല്ലാത്തതും ആയിരിക്കും. ഉദാ: വിശന്ന് വലഞ്ഞ് ദാഹിച്ചു പരവശനായി ഇരിക്കുന്ന ഒരുവന്റെ പ്രഥമ ആവിശ്യം ഭക്ഷണവും വെള്ളവുമായിരിക്കും. ആനേരം ഒരിക്കലും പ്രണയം, അംഗീകരം, പദവി എന്നീ ആവിശ്യങ്ങള്‍ കേറിവരുന്നതല്ല.
2. സുരക്ഷ ആവിശ്യങ്ങള്‍(മെളല്യേ ിലലറെ):- ഭൂതഗണങ്ങളില്(മഴ, ഇടിവെട്ട്, മിന്നല്‍, പ്രളയം, ചൂട്, തണുപ്പ്, കൊടുംങ്കാറ്റ് എന്നിവ) നിന്നും പക്ഷിമ്യഗാദികളില് നിന്നുള്ള സംരക്ഷണം, സുരക്ഷിതത്വം, സമൂഹത്തിലെ മര്യാദക്രമം, കല്പനകള്, നിയമാനുസരണം, സ്ഥിരത, ശത്രുഭയത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവ സുരക്ഷ ആവിശ്യങ്ങളുടെ പട്ടികയില്‍ പെടുന്നു. മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിന്റെ ഒരുഭാഗം കൂടിയാണിവ.
3. സ്നേഹ-ജംഗമസ്വത്തുക്കളുടെ ആവിശ്യങ്ങള്‍(ഹീ്ല & യലഹീിഴശിഴിലൈ ിലലറെ):- ഭൗതീകവും സുരക്ഷപരവുമായ ആവിശ്യങ്ങള്‍ സഫലീകരിച്ചു കഴിഞ്ഞാല്‍ മനുഷ്യന് തന്റെ ആവിശ്യങ്ങളുടെ മൂന്നാമത്തെ തലമായ സാമൂഹികവും സ്വത്വത്തിന്റെ വികാരവിചാരങ്ങളും നിര്വ്വഹിച്ചെടുക്കുന്നതിലേക്ക് തിരിയുന്നു. വ്യക്തിപരവും കുടുംബപരവും അതിലുപരി സമൂഹത്തിലെ ഏവരാലും അംഗീകരിക്കപ്പെടുക എന്നത് സ്വത്വത്തിന്റെ മാനസിക വളര്‍ച്ചക്ക് അത്യന്തപേക്ഷിതമാണ്. ഈ തലത്തില്‍ ഇതര വ്യക്തികളുമായി പരസ്പരം ആശയവിനിമയ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം പ്രോത്സാഹിക്കപ്പെടുന്നു. മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണെന്നും ഭൗതീകവും ശാരീരികവുമായി പ്രക്യതിയോടും അതിലെ ജീവജാലങ്ങളോടും ഇണങ്ങിചേരാതെ ജീവിക്കാനാവുകയില്ലെന്ന് ഈ ഘട്ടം തെളിയിക്കുന്നു. ഉദാ: സൗഹ്യദം, അടുപ്പം, വിശ്വാസ്യത, വാത്സല്യം, സ്നേഹം,പ്രണയം, സ്വീകാര്യത, സ്വീകരിക്കുക, കൊടുക്കല്‍ വാങ്ങല്‍ എന്നിവയിലൂടെ സംഘടിതമായും നീങ്ങേണ്ടിവരുന്നു.
4. അഭിമാന(ആദരവ്)ത്തിന്റെ ആവിശ്യങ്ങള്‍(ലലെേലാ ിലലറെ):- ഏതൊരു വ്യക്തിയുടെയും അഭിമാനം അത് എത്ര കുറഞ്ഞതാണങ്കില് പോലും അംഗീകരിക്കുകയും മറ്റുള്ളവരാല്‍ അംഗീകരക്കപ്പെടുകയും ചെയ്യേണ്ടതാണ്. മാസ്ലോ തന്റെ സിദ്ധാന്തത്തിലെ ആദരിക്കപ്പെടുന്നതിന്റെ ആവിശ്യകതകളെ രണ്ട് വിഭാഗമാക്കി തിരിച്ചിരിക്കുന്നു. (1)ഒരാള്‍ക്ക് തന്റെ വ്യക്തിത്വം സ്വയം ആദരിക്കേണ്ടതുണ്ട്. സ്വന്തം വ്യക്തിത്വത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വശങ്ങളെയും അവനോ/അവളോ അറിഞ്ഞിരിക്കണം, അംഗീകരിക്കാനും കഴിയണം. അന്തസ്സ്, പ്രതാപം, നേട്ടങ്ങള്‍, മാനം, യോഗ്യത, വൈദ്ഗദ്ധ്യം, സ്വാതന്ത്യം എന്നീ വസ്തുതകള്‍ ഉള്‍പ്പെട്ടതാണ് എസ്റ്റീം നീഡ്സ് എന്നവിഭാഗം. (2) രണ്ടാമതായി വ്യക്തിയുടെ മതിപ്പും കീര്‍ത്തിയും മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടുവാനുള്ള ആഗ്രഹം.
ഒരുവ്യക്തിക്ക് താന്‍ നാട്ടിലും സമൂഹത്തിലും അത്യാവശ്യം അറിയപ്പെടുന്നവനാണ് എന്ന ധാരണ മനസ്സില്‍ മുളപൊട്ടുമ്പോള്‍ തോന്നുന്ന ആനന്ദനിര്വ്യതി അടയാത്തവര്‍ ചുരുങ്ങിയ അളവിലെ ഉണ്ടാവു. ഈ വികാരമാണ് വ്യക്തിയെ സമൂഹത്തിലും നാട്ടിലും കുടുംബത്തിലും തലയുര്‍ത്തി നെഞ്ചുവിരിച്ച് നടത്തുവാന്‍ പ്രചോദനമായി തീരുന്നത്. മറ്റുള്ളവരില്‍ നിന്നുള്ള പ്രശ്സ്തിയും ആദരവും വ്യക്തിയെ കൂടുതല്‍ കാര്യക്ഷമാമയി നീങ്ങുവാന്‍ പ്രേരിപ്പിക്കുന്നു. രണ്ടാമത്തെ കാറ്റഗറിയിലെ പ്രശസ്തിയും ആദരവും ബഹുമതികളും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് കുട്ടികളും കൗമാരപ്രായകാരും യൗവന യുക്തരുമായിരിക്കുമെന്ന് മാസ്ലോ പ്രത്യേകം ചൂണ്ടികാട്ടുന്നു. പക്വതയിലെത്തുന്നതിന്റെ വളര്‍ച്ചഘട്ടങ്ങളില്‍ ഏറ്റവും മുഖ്യമായ ഒന്നാണ് ആത്മാഭിമാനവും അന്തസ്സും ആദരിക്കപ്പെടലും.
5. സ്വയം-പാരമാര്‍ത്ഥിക(ൃലമഹശശെേര) ആവിശ്യങ്ങള്‍(ലെഹളമരൗമേഹശ്വമശേീി ിലലറെ): വ്യക്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തി-കാര്യക്ഷമത തിരിച്ചറിയല്‍, തന്നിലെ കാര്യ നിര്‍വഹണ ശേഷി തിരിച്ചറിയുക, വ്യക്തിപരമായ വളര്‍ച്ച എങ്ങിനെയെന്ന അന്വേഷണം, മൂര്ദ്ധന്യത്തിലുള്ളതും ആത്മപൂര്വവുമായ അനുഭവ പരിചയങ്ങള്‍ തേടുക, പ്രപഞ്ച സത്യങ്ങളേ തേടിപിടിക്കുക എന്നീ വസ്തുതകളാണ് സെല്‍ഫ് റിയിലിസ്റ്റിക്ക് അഥവ സ്വയം പാരമാര്‍ത്ഥിക ആവിശ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു പ്രത്യേകതരം അഭിലാഷം, എല്ലാത്തിനും കഴിയുന്ന, എല്ലാം ആയി തീരുവാനുള്ള ശേഷിയുള്ളവനാകാന്........ (മാസ്ലോ 1987,പേജ്.64).
മനുഷ്യന്റെ ആവശ്യങ്ങള്‍ ഒരു പ്രത്യേക ശ്രേണിയില്‍ ക്രമീകരിച്ചുകൊണ്ട് മാസ്ലോ പ്രസ്ഥാവിച്ചു, മനുഷ്യന് ആഹാരത്തിനു വേണ്ടിയാണ് ജീവിക്കുന്നത്- ആഹാരമില്ലെങ്കില്‍ എന്തു ചെയ്യുമായിരുന്നു? അതേസമയം ധാരാളം ആഹാരം ഉണ്ടെങ്കില്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് എന്തു സംഭവിക്കുമായിരുന്നു? പ്രത്യേകിച്ച് അവന്റെ വയറ് ആവശ്യത്തിലധികം നിറഞ്ഞിരുന്നാല്‍!. ഓരോ ആവശ്യം സഫലീകരിച്ചാല്‍ തുടര്‍ന്ന് മറ്റൊരുആവശ്യം നിര്വ്വഹിക്കപ്പെടേണ്ടതിനുള്ള പ്രചോദനം ഉയര്‍ന്നുവരുന്നു. അത് ഒരുപക്ഷെ ഭൗതീകമായ/ശാരീരികമായ വിശപ്പുമായി ആധിപത്യം പുലര്‍ത്താം, അല്ലെങ്കില്‍ വേറെ തട്ടിലെ ആവശ്യത്തിലേക്ക് തിരിയുന്നു. അതും നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ ഇതുവരെ സഫലീകരിക്കാന്‍ കഴിയാത്തതും പുതിയതുമായ ഒരാവശ്യം/ആഗ്രഹം സഫലീകരിക്കുന്ന തിനുള്ള പ്രചോദനം സംഭവിക്കുന്നു. അത് വിശപ്പിന് പകരം സ്നേഹം, പ്രണയം, കാമം, പദവി, അധികാരം, അംഗീകാരം അങ്ങിനെ ഏതിലേക്കും ആവിര്‍ഭവിക്കാം. അടിസ്ഥാനപരമായ മാനുഷിക ആവിശ്യകതകള്‍ പരസ്പരം ആശ്രയിച്ച് നില്ക്കുന്ന പ്രബലമായ ആവിശ്യങ്ങളുടെ ഒരു ശ്രേണിയാണ്(മാസ്ലോ, 1943 .375).
1943-87 കാലഘട്ടത്തില്‍ നിലനിന്നുരുന്ന പൊതുധാരണയില്‍ അധിഷ്ടിതമായി മാസ്ലോ തന്റെ സിദ്ധാന്തം അനവധിതവണ പരിഷ്കരിച്ചിരുന്നു. ഓരോ പുതുതലമുറയില്‍പ്പെട്ടവരുടെ ആവിശ്യങ്ങള്‍ എന്തെന്നും-എപ്പ്രകാരമാണ് നിര്വ്വഹിച്ചെടുക്കുന്നതെന്നും മാസ്ലോ ഗഹനമായി പഠനം നടത്തിയാണ് തന്റെ ഹൈറാര്‍ക്കി ഓഫ് നീഡ്സ് തിയറി അവതരിപ്പിച്ചത്. മനുഷ്യന്റെ ജീവിതാവശ്യങ്ങളുടെ ശ്രേണി(ഹൈറാര്‍ക്കി ഘടന) എല്ലായ്പ്പോഴും ഒരേദിശയില്‍ ക്യത്യതയുള്ളവയായിരുന്നില്ലന്ന് മാസ്ലോ പറഞ്ഞു. മാനസിക ആവിശ്യങ്ങള്‍ പലപ്പോഴും ബഹുമുഖമായും നിര്വഹിക്കപ്പെടാറുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഭൂരിപക്ഷം മനുഷ്യരുടെ ഹൈറാര്‍ക്കി ഘടന ഒരേ ക്രമത്തിലല്ല നിര്‍വഹിക്കപ്പെട്ടിരുന്നത്. ദൈനംദിന ജീവിതത്തിലെ മാറികൊണ്ടിരിക്കുന്ന വിവിധ സാഹചര്യങ്ങള്‍ക്കു അനുസരിച്ച് ക്രമം തെറ്റിയും തെറ്റിചുകൊണ്ടുമാണ് പലരും തങ്ങളുടെ ഹൈറാര്‍ക്കി ഘടനയിലെ ആവിശ്യങ്ങള്‍ സഫലീകരിച്ചിരുന്നത്. കൂടാതെ മറ്റുചിലര്‍ തങ്ങളുടെ പ്രത്യേക ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചുള്ള ആവിശ്യങ്ങളായിരുന്നു ആദ്യം നിര്‍വ്വഹിച്ചെടുക്കാന്‍ താല്പര്യപ്പെട്ടിരുന്നതും. ചിലര്‍ അന്തസ്സും അഭിമാനവും ആഗ്രഹിക്കുമ്പോള്‍ മറ്റൊരു വിഭാഗക്കാര്‍ സ്നേഹവും പ്രണയവും സ്വാര്‍ത്ഥതയോടു കൂടി ആസ്വാദിക്കാന്‍ ശ്രമിച്ചിരുന്നു. ചിലര്‍ തങ്ങളുടെ ക്രിയാത്മകതയും കാര്യപ്രാപ്തിയും പുറത്തറിയിക്കാന്‍ ശ്രമിച്ചിരുന്നപ്പോള്‍ മറ്റൊരുകൂട്ടര്‍ തന്നിലെ കഴിവ് മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടണമെന്നും ആഗ്രഹം വെച്ചു പുലര്‍ത്തിയിരുന്നു. ജീവിതത്തിന്റെ ഭൂരിപക്ഷം സമയം അദ്ധ്വാനത്തിനായി നീക്കി വെക്കുന്നവരോടൊപ്പം മറ്റുചിലര്‍ പ്രണയചാപല്യത്തിന്റെയും ദിവാസ്വപനങ്ങളുടെയും പുറകെയായിരുന്നു.
മനുഷ്യന്റെ മിക്ക പെരുമാറ്റങ്ങളുടെയും പുറകില്‍ ഒന്നിലധികം പ്രചോദനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മാസ്ലോ കണ്ടെത്തിയിരുന്നു. വിവിധ ആവിശ്യങ്ങള്‍ ഒരേസമയം സഫലീകരിക്കുകയോ ഒറ്റക്ക്ഒറ്റാക്കായി സഫലീകരിക്കുന്ന പ്രക്യതവും മനുഷ്യനുണ്ട്. വളരെ വൈകിയാണെങ്കിലും എല്ലാ മനുഷ്യരും ഹൈറാര്‍ക്കി ഘടനയിലെ മിക്ക ആവശ്യങ്ങളും ഒരുപരിധിവരെ നിര്വഹിച്ചെടുക്കുന്നതില് വിജയം കണ്ടെത്തുന്നു. പ്രക്യതിയില്‍ ഒന്നും സ്ഥിരമല്ലാത്തതിനാല്‍ സ്വഭാവികമായും വിജയം കാണാന്‍ കഴിയാത്തവരും മറുവശത്ത് ഉണ്ടായിരുന്നുവെന്ന് മാസ്ലോ പറയുന്നുണ്ട്.
മാസ്ലോ തന്റെ ഹൈറാര്‍ക്കി ശ്രേണിയെ കുറച്ചുകൂടി വിപുലീകരിച്ച്(മാസ്ലോ, 1948-54) അതീവ പ്രാധാന്യമര്‍ഹിക്കുന്ന മാത്യകയാക്കി മാറ്റി. ഫൈവ്സ്റ്റേജ് മാത്യകയില്‍ രണ്ട് തലങ്ങള്‍ കൂട്ടിചേര്‍ത്തു. അതിലൊന്ന് മാനസിക അറിവും, പുരോഗമനപരവും കലാസൗന്ദര്യ ആസ്വാദന സംബന്ധമായ ആവിശ്യങ്ങളും(രീഴിശശ്ലേ & മലവെേലശേര ിലലറെ1970) മറ്റൊന്ന് ഭൗതീകാനുഭവസീമകള്ക്ക് അതീതമോ ഉപരിയോ ആയ അവസ്ഥയുടെ ആവിശ്യങ്ങളും(ൃമേിരെലിറലിരല ിലലറെ1970) ഉള്‍പ്പെടുത്തി. അതിനുശേഷം യഥാര്‍ത്ഥ ആവിശ്യങ്ങളുടെ ഘടനയില്‍ ആദ്യത്തെ അഞ്ചുഘട്ടങ്ങളെ പ്രമൂഖമാക്കി കാട്ടികൊണ്ട് എട്ട്തലങ്ങളുള്ള മോഡല്‍ വികസിപ്പിച്ചു(1970). എസ്റ്റീം നീഡ്സിനു ശേഷം അഞ്ചാമത്തെ തലമായി കോഗ്നീറ്റീവ്/മാനസികമായ അവിശ്യങ്ങളും, ആറ്: സൗന്ദര്യാത്മക ആവിശ്യങ്ങളും, ഏഴ്: സെല്‍ഫ് ആക്ച്വലൈയ്സേഷന് ആവിശ്യങ്ങളുമായി വികാസം പ്രാപിച്ചു.
ഇവ മുന്‍പ് വിവരിച്ച ക്രമപ്രകാരം വിശദീകരിക്കുമ്പോള്‍:
1. ബയോളജിക്കല്‍ ആന്റ് ഫിസിയോളജിക്കല്‍ നീഡ്സ്
2. സേഫ്റ്റി നീഡ്സ് (മെളല്യേ ിലലറെ)
3. ലൗവ് ആന്റ് ബിലോങ്ങിങ്നെസ്സ് നീഡ്സ് (ഹീ്ല & യലഹീിഴശിഴിലൈ ിലലറെ)
4. എസ്റ്റീം നീഡ്സ് (ലലെേലാ ിലലറെ)
5. കോഗ്നിറ്റീവ് നീഡ്സ്(ബോധനാവശ്യങ്ങള്): ഈ തലത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് വ്യക്തമായബോധം, സ്വയം അറിവ്, മനസ്സിലാക്കാനുള്ള കഴിവ്, ധാരണ, കൗതുകം, പര്യവേഷണം:-താന്‍ ഇടപെടുന്ന എല്ലാത്തിനെയും കുറിച്ച് വ്യക്തമായി അറിയാനുള്ള പ്രചോദനം, അര്‍ത്ഥം-പ്രവചിക്കല്‍:-അറിഞ്ഞ വസ്തുതകളെ കുറിച്ചുള്ള അര്‍ത്ഥ സമ്പുഷ്ടമായ വിശദീകരണങ്ങള്‍ നല്കി അത് ഭാവിയില്‍ എന്തായി തീരുമെന്ന് പ്രവചിക്കാനുമുള്ള സ്ഥതിവിശേഷങ്ങളും സാധ്യമാകുന്നു.
6. ഈസ്തെറ്റിക് നീഡ്സ്: മലവെേലശേര ിലലറെ ഈ തലത്തില്‍ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും തന്നതായ സൗന്ദര്യം, പ്രക്യതം, ലാളിത്യം, സമതുലനാവസ്ഥ എങ്ങിനെയെന്ന് വ്യക്തി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അതിനെയെല്ലാം അംഗീകരിക്കുക, എല്ലാത്തിനും വ്യക്തമായ വിലയും മതിപ്പും നല്‍കുക, അവയുടെ ജീവനും സ്ഥിരതയും നിലനിര്‍ത്തി പരിപോഷിപ്പിക്കുക, പ്രപഞ്ചത്തിലെ സകലമാന വസ്തുകള്‍ക്ക് ഉപകരിക്കും വിധം പുതുതായി എന്തെങ്കിലും ചെയ്യുവാന്‍ തുനിയുക എന്നീ സവിശേഷതകളാണ് ഈ തലത്തില്‍ നിഴലിക്കുന്നത്. അതോടൊപ്പം പ്രപഞ്ച സൗന്ദര്യത്തിന്റെ സത്യവും മൂല്യവും കണ്ടെത്തുവാന്‍ ഏവരോടും ഉത്ഘോഷിക്കുകയും ക്യതജ്ഞത അര്‍പ്പിക്കുകയും ചെയുന്നു.
7. സെല്‍ഫ് ആക്ച്വലൈയ്സേഷന് നീഡ്സ്(ലെഹള മരൗമേഹശ്വമശേീി ിലലറെ)
8. ട്രാന്‍സെന്‍ഡന്‍സ് നീഡ്സ്(ൃമേിരെലിറലിരല ിലലറെ): അത്യുത്ക്യഷ്ടമായ-ഭൗതീകാനുഭവ സീമകള്‍ക്ക് അതീതവും ഉപരിയുമായ വിശിഷ്ട അവസ്ഥവിശേഷം. ഈ തലത്തില്‍ മനുഷ്യന് തന്റെ മനോവ്യാവഹാരങ്ങള്ക്ക് അതീതമായിരിക്കും. ഭൂമിയിലെ സകല ചരാചരങ്ങളുടെ വിനിമയ മൂല്യങ്ങളാല്‍ പ്രചോദിതനാവുന്ന വ്യക്തി അതിനേക്കാള്‍ ഉപരിയായി ജീവിതത്തില്‍ ഒന്നുമില്ല എന്ന ബോധനാവസ്ഥയില് എത്തിച്ചേരുന്നു. യാതൊരുവിധ വ്യഖ്യാനവും പേരും നല്കുവാന് കഴിയാത്ത അതിശ്രേഷ്ടമായ ആനന്ദനിര്വ്യതിയുടെ നിഗൂഢമായ ഒരു അനുഭവാവസ്ഥയാണ് ഈ തലം. അന്നേരം വ്യക്തിയില്‍ കാമം, ക്രോധം, വെറുപ്പ്, വിദ്വേഷം, പ്രതികാരം, ആസക്തി, അസൂയ, ആര്‍ത്തി, പ്രണയം-ലൈംഗീകത,ആദരവ്, അധികാരം എന്നിങ്ങനെയുള്ള അഭിനിവേശങ്ങള്ക്കൊന്നിനും സ്ഥാനമുണ്ടായിരിക്കില്ല. പ്രക്യതി ശക്തിയുടെ അടിസ്ഥാനസ്വഭാവ പ്രവര്‍ത്തനം, അവയുടെ സൗന്ദര്യം ആസ്വദിക്കുക, പരിപോഷിപ്പിക്കുക എന്നിവയില്‍ മാത്രം ആനന്ദം കണ്ടത്തുന്ന ഒരവസ്ഥ. ലൗകീക സുഖങ്ങളെല്ലാം വെടിഞ്ഞിരിക്കുന്ന തലം.
ആത്മീയാനുഭവങ്ങള്‍, പ്രക്യതി സംബന്ധമായ അനുഭവങ്ങള്‍, ഏകദൈവവിശ്വാസം, സന്തോഷം, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുക, മതവിശ്വാസങ്ങള്‍ക്ക് അപ്പുറം ശാസ്ത്രീയമായ സത്യത്തെ പിന്തുടരുക തുടങ്ങി ഒത്തിരി നിഗൂഢമായ അനുഭവാസ്ഥകളുമായി കഴിഞ്ഞുകൂടുന്ന ഘട്ടമാണ് ട്രാന്‍സെന്റന്‍സ് സ്റ്റേജ്.
സെല്‍ഫ് ആക്ച്വലൈയ്സേഷന് - സവിശേഷതകള്‍
വ്യക്തിപരമായ വളര്‍ച്ചയിലൂടെ എല്ലാ മനുഷ്യരും തങ്ങളുടെ ആവിശ്യങ്ങള്‍ നിവ്യത്തിച്ചും, മാറ്റങ്ങള്‍ വരുത്തിയും ജീവിക്കുന്നവരാണ്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലുടനീളം തന്റെതായ വളര്‍ച്ചാ മാറ്റങ്ങള്‍, സ്വയം കണ്ടെത്തല്‍ ഉണ്ടായിരിക്കുമെന്ന് മാസ്ലോ തന്റെ തിയറിയില്‍ പ്രതിപാദിക്കുന്നു. വ്യക്തി പ്രക്യതിയോടൊപ്പം എല്ലായ്പ്പോഴും മാറികൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ ഓരോരുത്തരും അവരുടെതായ മേഖലയില്‍ വിശിഷ്ടതനിറഞ്ഞവരായിരിക്കും. ഇത്തരം സവിശേഷതകൊണ്ട് തന്നെ സെല്‍ഫ് ആക്ച്വലൈയ്സേഷന് എന്ന അവസ്ഥയില്‍ എത്തിയ ഓരോ മനുഷ്യരും അവരുടെതായ പ്രത്യേക കാര്യപ്രാപ്തി, ക്രിയാത്മകത, സ്ര്ഗ്ഗാത്മകത് എന്നിവ പ്രദര്‍ശിപ്പിക്കുന്നതാണ്. കലാരംഗം, ചിത്രരചന, സാഹിത്യം, സംഗീതം, നിര്‍മ്മാണ രംഗങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ആശയവിനിമയം, കായികരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ തലങ്ങളില്‍ ഇത്തരക്കാര്‍ക്ക് പ്രത്യേകം നൈപുണ്യം ഉണ്ടായിരിക്കും. സാധാരണകാരായ ഏവരുടെയും യോഗ്യതകള്‍ പരിമിതവുമാണ്. കേവലം 2% ആളുകള്‍ക്ക് മാത്രമെ സെല്‍ഫ് ആക്ച്വലൈയ്സേഷന് എന്ന അവസ്ഥയില്‍ എത്താന്‍ സാധിക്കുന്നുള്ളുവെന്ന് മാസ്ലോ വിശ്വസിക്കുന്നു. അബ്രഹാം ലിംങ്കനെയും ആല്‍ബര്‍ട്ട് എന്സ്റ്റീനെയും മാസ്ലോ സെല്‍ഫ് ആക്ച്വലൈയ്സ്ഡ് ആയവരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒത്തിരി സവിശേഷതകള്‍ ഇവരോടൊപ്പം കാണപ്പെടുന്നതാണ്.
അവ:-
1. യാഥാര്‍ത്ഥ്യത്തെ ഫലപ്രദമായി മനസ്സിലാക്കുകയും അനിശ്ചിതത്ത്വത്തോട് സഹിഷ്ണുത പുലര്‍ത്തുവാനുമുള്ള കഴിവ്
2, സ്വയം അംഗീകരിക്കുകയും മറ്റുള്ളവരെ അവരുടെതായ ശൈലിയില്‍ തന്നെ അംഗീകരിക്കുവാനുമുള്ള കഴിവ്
3. വാക്കിലും ചിന്തയിലും പ്രവര്‍ത്തനത്തിലും പ്രകടമായ നൈസ്സര്ഗീകത
4. വ്യക്തി താല്പര്യങ്ങള്ക്ക് പ്രധാന്യം നല്‍കാത പ്രശ്നങ്ങള്‍ കാര്യകാരണ സഹിതം വിലയിരുത്തി അതില്‍ കേന്ദ്രീകരിച്ച് പരിഹാരം കാണുക
5. അസാധാരണമാം വിധം രസകരമായി ഫലിതം പറയുവാനുള്ള മിടുക്ക്
6. ജീവിതത്തെ വസ്തുനിഷ്ടമായി വിലയിരുത്തുക
7. സ്യഷ്ടിപരമായ കഴിവുകള്‍ പ്രകടപ്പിക്കുക
8. സാമാന്യതക്ക് വിരുദ്ധമായ സാമൂഹിക-സാംസ്കാരിക-മതപര-പാരമ്പര്യ പ്രവര്‍ത്തനങ്ങളെ നിര്‍ദ്ദോഷമായ രീതിയില്‍ പ്രതിരോധിക്കുക.
9. മനുഷ്യരാശിയുടെ ക്ഷേമത്തില്‍ താത്പര്യം പ്രകടിപ്പിക്കുക
10. അടിസ്ഥാനപരമായ ജീവിതാനുഭവങ്ങളേ കുറിച്ച് ആഴത്തില്‍ വിലമതിക്കാനുള്ള കഴിവ്
11. ചുരുക്കം വ്യക്തികളുമായി മാത്രം പൂര്ണ്ണസംത്യപ്തമായ വ്യക്തിബന്ധം സ്ഥാപിക്കല്‍.
12. ഉച്ചസ്ഥായിയിലുള്ള അനുഭവങ്ങള്‍
13. സ്വകാര്യതയോടുള്ള ആവശ്യകത
14. ജനാധിപത്യ മനോഭാവം
15. ശക്തമായ ധാര്‍മ്മിക ബോധം
16. നൈതികമായ മാനദണ്ഡങ്ങള്‍
വളരെയധികം ആകര്‍ഷകത്വം തോന്നുന്ന പെരുമാറ്റ സംഹിതകളും ഇവരുടെ കൈ മുതലായിരിക്കും. ഏവരോടും സദാ സ്വീകാര്യമായ രീതിയില്‍ സംസാരിക്കുക സെല്‍ഫ് ആക്ച്വലൈയ്സേഷനില് എത്തിയവരുടെ ഒരു പ്രത്യേകത തന്നെയാണ്. അവ:-
1. എകാഗ്രതയോടും, ഒരു കുട്ടിയെപോലെ ജീവിതത്തെ നിഷ്കളങ്കതയോടെ പൂര്‍ണ്ണമായും ആഗീരണം ചെയ്തു അനുഭവിച്ചറിയുക(നിഷ്കളങ്കമായി ആസ്വാദിക്കുക)
2. സുരക്ഷിതമായ പാതകളില്‍ തറച്ചുനില്ക്കാതെ പകരം പുതിയ വഴികളും കാര്യങ്ങളും പരീക്ഷിച്ചറിയുക.
3. പാരമ്പര്യം, അധികാരം, ഭൂരിപക്ഷം ഇവക്ക് പ്രധാന്യം നല്‍കാതെ സ്വന്തം ജീവിതാനുഭവങ്ങള്‍ മാത്രം വിലയിരുത്തി തന്നിലെ വികാരവിചാരങ്ങളേ ശ്രവിക്കുകയും ആസ്വദിക്കുകയും ചെയുക.
4, കുടിലബുദ്ധിക്ക് യാതൊരുവിധ സ്ഥാനമില്ല, സത്യസന്ധത പുലര്‍ത്തുക
5. തന്റെതായ കാഴ്ചപാടുകളെ പിന്തുടരാന് നിര്‍ബന്ധിക്കാതെ ഒഴിഞ്ഞു നില്ക്കുക.
6. ഉത്തരവാദിത്വങ്ങള്‍ ഏറ്റടുത്ത് അതിനുവേണ്ടി കഠിനമായി പ്രവര്‍ത്തിക്കുക
7. സ്വന്തം പ്രതിരോധശേഷിയെ തിരിച്ചറിഞ്ഞ് ധൈര്യം സംഭരിച്ച് മുന്നോട്ട് നീങ്ങുക.
നാന്നാവിധ ചിന്താഗതി, പ്രവര്‍ത്തനം, കാഴ്ച്ചപാട്, നൈപുണ്യം എന്നിവയാല്‍ സമ്പല്‍ സമ്യദ്ധമായ ഒന്നാണ് സെല്‍ഫ് ആക്ച്വലൈയ്സേഷന് അഥവ ബി നീഡ്സ്/വാല്യൂസ് എന്ന അവസ്ഥ വിശേഷം. അവ എന്തൊകെയന്ന് വിശദമായി നോക്കാം:-
ആലശിഴ
ണവീഹലിലൈ: സമ്പൂര്‍ണ്ണത, ഐശ്വര്യം, അഖണ്ഡത, ഏകീക്യതം, മാനദണ്ഡം
ജലൃളലരശേീി: പരിപൂര്‍ണ്ണത, കുറ്റമറ്റ, മാത്യകാപരം, സമഗ്രം, പരിശുദ്ധം
ഇീാുഹലശേീി: നിറവേറ്റുക, എല്ലാംതികഞ്ഞ, പൂര്‍ത്തീകരണം
ഖൗശെേരല:നീതി:, ഉത്തരവാദിത്വ, ധര്‍മ്മം, നിയമാനുസരണം
അഹശ്ലിലൈ:സുബോധം, സ്വയം-നിയന്ത്രണം
ഞശരവിലൈ:ഐശ്വര്യപൂര്‍ണ്ണം, വൈവിധ്യം, ശ്രേഷ്ടമായ
ടശാുഹശരശ്യേ: ലാളിത്യം, അമൂര്‍ത്തത, യാഥാര്‍ത്ഥം, നിര്വ്യാജത
ആലമൗ്യേ: നന്മ, ഉദാരത, ലളിതം, എകീക്യതം, സവിശേഷത
ഏീീറിലൈ: സദ്ഗുണം, വൈശിഷ്ട്യം, അഭികാമ്യമായ സ്വീകാര്യമായ
ഡിശൂൗലിലൈ: അതുല്യത, സമാനമില്ലാത്ത വ്യക്തി-സവിശേഷത, പ്രത്യേകപ്രക്യതി, സമാനതയില്ലയ്മ
ഋളളീൃഹേലിലൈൈ: ലാഘവം, അനായസകരം, ഊര്‍ജജസ്വലത, സജീവം,
ുഹമ്യളൗഹിലൈ: വിനോദപൂര്ണ്ണം, സന്തോഷം, നര്‍മ്മം, ഉത്സാഹഭക്തി, രസികന്‍
ഠൃൗവേ: സത്യസന്ധത, യാഥാര്‍ത്ഥ്യം, നിര്‍മ്മലമായ
ടലഹളൗളെളശരശലിര്യ: സ്വയം-പര്യപത്ത, സ്വയം-തീരുമാനം, സ്വസിദ്ധമായ
© Copyright 2020. All Rights Reserved.